Entertainment

വിവാഹ റിസ്പഷന് പകരം സഹായം; സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 1250 ചാക്ക് അരി വിതരണം ചെയ്ത് നടൻ

വിവാഹ റിസ്പഷന് പകരം സഹായം; സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 1250 ചാക്ക് അരി വിതരണം ചെയ്ത് നടൻ

സമകാലിക മലയാളം ഡെസ്ക്

മദ്രാസ്: തമിഴ് നടൻ യോ​ഗി ബാബുവിന്റെ വിവാഹം ഈയടുത്താണ് കഴി‍ഞ്ഞത്. നടന്റെ വിവാഹ റിസപ്ഷന്‍ നേരത്തേ തീരുമാനിച്ച പ്രകാരം ആര്‍ഭാടമായി ഇന്ന് നടക്കേണ്ടതായിരുന്നു. വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്‌നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാ മേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടി. 

എന്നാൽ റിസപ്ഷൻ നടന്നില്ലെങ്കിലും ഈ ദിവസം സത്പ്രവർത്തിയിലൂടെ താരം കൈയടി നേടിയിരിക്കുകയാണിപ്പോൾ. ലോക്ഡൗണായതിനെ തുടർന്ന് സിനിമയിലെ ദിവസ വേതനക്കാര്‍ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇവർക്ക് നേരെ സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് യോ​ഗി ബാബു. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. 

തമിഴ് സിനിമാ മേഖലയിലെ ലോക്ഡൗണ്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകുമാര്‍, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സിനിമാ സംഘടനയായ ഫെഫ്‌സിക്ക് ധനസഹായവുമായി രംഗത്തു വരികയുണ്ടായി. ഇതിന് പിന്നാലെയാണ് യോ​ഗി ബാബുവും സഹായവുമായി രം​ഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT