Entertainment

വിവാഹം അടുത്തെത്തി, ലെഹെങ്ക 2.0യില്‍ അണിഞ്ഞൊരുങ്ങി സാമന്തയുടെ ഡ്രസ് റിഹേഴ്‌സല്‍

ലൗവ് സ്‌റ്റോറി എന്ന തലക്കെട്ട് നല്‍കിയതിന് പിന്നില്‍ ഈ ട്രേഡിഷണല്‍ ലെഹങ്കയ്ക്ക് മറ്റെന്തെങ്കിലും കഥ പറയുവാനുണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് ഒരുമാസം മുന്നില്‍ നില്‍ക്കെ സാമന്ത ഡ്രസ് റിഹേഴ്‌സല്‍ തുടങ്ങിക്കഴിഞ്ഞു. ജനുവരിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ അണിഞ്ഞ സാരി എല്ലാവരേയും അമ്പരപ്പിച്ചതിന് പിന്നാലെ സാമന്തയുടെ ഡ്രസ് റിഹേഴ്‌സല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. 

ആഭരണങ്ങള്‍ പോലെ സ്വര്‍ണ നിറത്തിലെ ലെഹങ്ക അണിഞ്ഞുള്ള ഫോട്ടോയാണ് സാമന്ത ഷെയര്‍ ചെയ്യുന്നത്. മുംബൈക്കാരിയായ ഡിസൈനര്‍ ക്രേഷ ബജാജാണ് സാമന്തയ്ക്കുള്ള വിവാഹ വസ്ത്രം തയ്യാറാക്കുന്നത്. 

സ്വര്‍ണ നിറത്തിലെ ദുപ്പെട്ട കൊണ്ട് മുഖം മറച്ചിരിക്കുന്ന ഒരു ഫോട്ടോയും, ലൗവ് സ്‌റ്റോറി എന്ന തലക്കെട്ടോടു കൂടി മറ്റൊരു ഫോട്ടോയുമാണ് സാമന്ത ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ലൗവ് സ്‌റ്റോറി എന്ന തലക്കെട്ട് നല്‍കിയതിന് പിന്നില്‍ ഈ ട്രേഡിഷണല്‍ ലെഹങ്കയ്ക്ക് മറ്റെന്തെങ്കിലും കഥ പറയുവാനുണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 

വിവാഹനിശ്ചയത്തിന് അണിഞ്ഞ സാരിയില്‍ നാഗചൈതന്യയുടേയും സാമന്തയുടേയും അതുവരെയുള്ള ജീവിതം തുന്നിയിരുന്നു.ഒക്ടോബറില്‍ ഗോവയില്‍ വെച്ചാണ് വിവാഹം. പരമ്പരാഗത തെലുങ്കു ഹിന്ദു രീതിയില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്നതാണ് വിവാഹ ചടങ്ങുകള്‍. ഗോവയിലെ പരമ്പരാഗത പള്ളിയിലും ചടങ്ങുകള്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി