Entertainment

വിവാഹത്തിന് അമ്മ നല്‍കിയത് ജഗതിക്കൊപ്പമുള്ള ചിത്രം; ചേര്‍ത്ത് പിടിച്ച് വിതുമ്പി ശ്രീലക്ഷ്മി, വീഡിയോ

അതുകൊണ്ടാകാം മകളുടെ സങ്കടം പരിഹരിക്കാനെന്ന പോലെ അമ്മ കല വിവാഹസമ്മാനമായി നല്‍കിയത് ഏറ്റവും അമൂല്യമായൊരു സമ്മാനമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ജഗതിശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹം ഏറെ ഗംഭീരമായിട്ടായിരുന്നു നടത്തിയത്. ബോളിവുഡ് താരസുന്ദരമാരെപ്പോലെ അണിഞ്ഞൊരുങ്ങി വേദിയിലെത്തിയ ശ്രീലക്ഷ്മി ഏറെ മനോഹരിയായിട്ടുണ്ടായിരുന്നു. ശ്രീലക്ഷ്മിയുടെ അമ്മ കല, ഏറെ മികച്ച രീതിയില്‍ തന്നെ വിവാഹം നടത്തിയെങ്കിലും അച്ഛന്റെ അഭാവം ഇരുവരും നേരിട്ടിരുന്നു.

അതുകൊണ്ടാകാം മകളുടെ സങ്കടം പരിഹരിക്കാനെന്ന പോലെ അമ്മ കല വിവാഹസമ്മാനമായി നല്‍കിയത് ഏറ്റവും അമൂല്യമായൊരു സമ്മാനമായിരുന്നു. വരന്‍ ജിജിനടങ്ങുന്ന കുടുംബഫോട്ടോയില്‍ ജഗതിയും ഒപ്പമുള്ള ഛായാചിത്രമായിരുന്നു ആ സമ്മാനം.

ജഗതിയുടെ അഭാവം ആ ഫോട്ടോയ്ക്ക് നികത്താനായില്ലെങ്കിലും അച്ഛന്റെ സാന്നിധ്യം അനുഭവപ്പെടുത്താന്‍ അമ്മയുടെ സമ്മാനത്തിന് സാധിച്ചു. ചിത്രം കണ്ട് അമ്മയും മകളും ഒരേപോലെ വികാരനിര്‍ഭരരായി. വേദിയില്‍ അമ്മയെ ചേര്‍ത്ത്‌നിര്‍ത്തി കണ്ണുതുടയ്ക്കുന്ന ശ്രീലക്ഷ്മിയുടെ വിഡിയോ വൈറലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT