സ്വർണം അണിയാതെ വധുവായി, ലഹങ്കയിൽ അതിമനോഹരി; ബോളിവുഡ് താരസുന്ദരിമാരെപ്പോലെ ശ്രീലക്ഷ്മി 

സ്വർണം അണിയാതെ വധുവായി, ലഹങ്കയിൽ അതിമനോഹരി; ബോളിവുഡ് താരസുന്ദരിമാരെപ്പോലെ ശ്രീലക്ഷ്മി 

സ്വർണ്ണം അണിയുന്നതിന് പകരം ജഡ്താര്‍ കുന്തന്‍ ആഭരണങ്ങളാണ് ശ്രീലക്ഷ്മി തിരഞ്ഞെടുത്തത്
Published on

ബോളിവുഡ് താരവിവാഹങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജ​ഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം.  വെള്ള-ചുവപ്പ് കോംബിനേഷനിലുള്ള ലെഹംഗയിൽ അതിമനോഹരിയായാണ് ശ്രീലക്ഷ്മി വിവാഹചടങ്ങുകൾക്ക് ഒരുങ്ങിയത്. 

ഓഫ് വൈറ്റ് ബ്ലൗസിൽ ഗോൾഡൻ മോട്ടിഫുകൾ നൽകിയപ്പോൾ സ്കര്‍ട്ടിൽ ലളിതമായ ഗോൾഡൻ പാറ്റേണുകളാണ് ഡിസൈനർ ഒരുക്കിയത്. ഒപ്പം ചുവപ്പ് ദുപ്പട്ട ലുക്ക് പൂർണ്ണമാക്കി. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞതാണ് ദുപ്പട്ട. നേർത്ത ചുവപ്പ് ബോർഡർ നൽകികൊണ്ടുള്ള വെള്ള ഷീര്‍ നെറ്റ്  തലയിലൂടെ അണിഞ്ഞിട്ടുണ്ട്. 

കല്ലുകൾ പതിച്ച ചോക്കർ, നെറ്റിച്ചുട്ടി, ചുവപ്പും ഗോൾഡൻ നിറത്തിലുള്ള വളകൾ എന്നിവയായിരുന്നു ആഭരണങ്ങൾ. സ്വർണ്ണം അണിയുന്നതിന് പകരം ജഡ്താര്‍ കുന്തന്‍ ആഭരണങ്ങളാണ് ശ്രീലക്ഷ്മി തിരഞ്ഞെടുത്തത്. സ്വർണ്ണമെന്ന് തോന്നിക്കുന്ന ഇവ വ്യത്യസ്ത നിറങ്ങളിൽ ചെയ്തെടുക്കാവുന്നതാണ്. വെള്ളയും പച്ചയും കല്ലുകൾ പതിപ്പിച്ച മാലയാണ് ശ്രീലക്ഷ്മി അണിഞ്ഞിരിക്കുന്നത്. നടി മ‌ൃദുല മുരളിയുടെ ഉടമസ്ഥതയിലുള്ള പ്യൂർ അലുറിൽ ആണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 

മെറൂൺ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരൻ ജിജിൻ ജഹാംഗീറിന്റെ വേഷം. ഇവയിൽ ​ഗോൾഡൻ നിറത്തിലുള്ള ഡിസൈൻ നൽകിയിട്ടുണ്ട്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വർണ്ണാഭമായ ഇരുവരുടെയും വിവാഹം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com