Entertainment

'വിവാഹിതരായ പുരുഷന്‍മാരെ ഒരിക്കലും പ്രണയിക്കരുത്, ഞാൻ അനുഭവിച്ചതാണ്'; തുറന്നുപറഞ്ഞ് നടി നീന (വി‍‍ഡിയോ) 

തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും മറ്റാരുടെയും ജീവിതത്തിൽ സംഭിവിക്കരുതെന്ന് കരുതുന്നതുമായ ഒരു കാര്യമാണ്  വിഡിയോ ആയി നീന പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ നിന്ന് താൻ പഠിച്ച വലിയ ഒരു പാഠം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി നീന ഗുപ്ത. തന്റെ  ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും മറ്റാരുടെയും ജീവിതത്തിൽ സംഭിവിക്കരുതെന്ന് കരുതുന്നതുമായ ഒരു കാര്യമാണ് ഇൻസ്റ്റ​ഗ്രാം പേജിൽ വിഡിയോ ആയി നീന പങ്കുവച്ചത്. വിവാഹിതനായ ഒരാളുമായി പ്രണയബന്ധത്തിലാകുന്നതിനെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ വിഡിയോ. തനിക്ക് ഈ അബന്ധം സംഭവിച്ചിട്ടുണ്ടെന്നും അത്തരം കെണിയിൽ ആരും വീഴരുതെന്നുമാണ് നീനയുടെ ആ​ഗ്രഹം. 

‘സച്ച് കഹൂൻ തോ'(ഉള്ളത് ഉള്ളതു പോലെ പറയുക) എന്ന പേരിലാണ് നീന ഗുപ്ത ഇൻസ്റ്റഗ്രാമിൽ ചില വെളിപ്പെടുത്തലുകൾ നടത്താറുള്ളത്. തനിക്ക് ഇക്കുറി ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ട് എന്ന് പറഞ്ഞാണ് നീനയുടെ വിഡിയോ ആരംഭിക്കുന്നത്. നീന ഗുപ്ത

"ഭാര്യയുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞായിരിക്കും അയാള്‍ നിങ്ങളോടുള്ള സംഭാഷണങ്ങള്‍ തുടങ്ങുന്നത്. സാവധാനം നിങ്ങള്‍ക്ക് അയാളോട് പ്രണയം തോന്നിത്തുടങ്ങും. വിവാഹിതനായതുകൊണ്ടുതന്നെ എന്തുകൊണ്ട് ബന്ധം വേര്‍പിരിഞ്ഞുകൂടാ എന്ന് നിങ്ങള്‍ അയാളോട് ചോദിക്കും. കുറച്ചുകൂടെ കാത്തിരിക്കൂ എന്നായിരിക്കും മറുപടി. ചില സമയങ്ങളിള്‍ മക്കളുടെ കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറും. പിന്നീട് നിങ്ങള്‍ ഒന്നിച്ച് യാത്രകള്‍ പോകും ആരുമറിയാതെ കൂടിക്കാഴ്ചകള്‍ നടത്തും പക്ഷെ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കള്ളം പറയേണ്ടിവരുന്നതദ് അയാള്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങും. പിന്നെ നിങ്ങല്‍ക്ക് ഒരു രാത്രി ഒന്നിച്ചായിരിക്കണമെന്ന് തോന്നും. അതുകഴിഞ്ഞ് കൂടുതല്‍ രാത്രികള്‍ ഒന്നിച്ച് വേണമെന്നാകും. അതുകൊണ്ടുതന്നെ നിങ്ങള്‍ അയാളെ വേര്‍പിരിയലിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതത്ര എളുപ്പമല്ല എന്നായിരിക്കും മറുപടി കിട്ടുക. ബാങ്ക് അക്കൗണ്ട്, വസ്തു... തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ നിരത്തും. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് നിരാശയാകും. ഒടുവില്‍ അയാളെ വിട്ടുപിരിയാന്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ഇത് പറയുമ്പോള്‍ അയാള്‍ മോശമായി പ്രതികരിക്കും. പിന്നെ നിങ്ങള്‍ എന്ത് ചെയ്യാനാണ്?."

“ഉള്ളത് പറയട്ടെ, ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്,” എന്നു പറഞ്ഞുകൊണ്ടാണ് നീന ഗുപ്ത വീഡിയോ അവസാനിപ്പിച്ചത്.

വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള നീനയുടെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരുടേയും മകളാണ് ഡിസൈനർ മസബ ഗുപ്ത. വിവിയൻ റിച്ചാർഡ്സുമായി പിരിഞ്ഞ നീന ചാർട്ടേഡ് അക്കൗണ്ടന്റ് വിവേക് ​​മെഹ്‌റയെ വിവാഹം കഴിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT