Entertainment

''വിശ്വസിക്കാനാവുന്നില്ല, സഫലമായത് മൂന്ന് വര്‍ഷത്തെ സ്വപ്നം'': ദുല്‍ഖറിനെ കണ്ട സന്തോഷം പങ്കുവെച്ച് അനശ്വര, ചിത്രങ്ങള്‍

നടന്‍ ദുല്‍ക്കര്‍ സല്‍മാനെ നേരിട്ടു കണ്ട സന്തോഷമാണ് നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ദാഹരണം സുജാതയിലെ പത്താം ക്ലാസുകാരിയെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മറക്കാനാവില്ല. ഇപ്പോള്‍ ഏറ്റവുമൊടുങ്ങിലിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അനശ്വര രാജന്‍ എന്ന പെണ്‍കുട്ടി. ഈ ചിത്രത്തിലൂടെ നടിക്ക് ഏറെ ആരാധകരെയും സമ്പാദിക്കാനായിട്ടുണ്ട്. 

അതിനോടൊപ്പം തന്നെ വളരെയധികം സന്തോഷിപ്പിച്ച ഒരു കാര്യം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് അനശ്വര. നടന്‍ ദുല്‍ക്കര്‍ സല്‍മാനെ നേരിട്ടു കണ്ട സന്തോഷമാണ് നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

''എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു!'', അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു. 

കണ്ണൂര്‍ പയ്യന്നൂരിനടുത്ത് കരിവെള്ളൂര്‍ സ്വദേശിയും പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുമാണ് അനശ്വര രാജന്‍. ബിജു മേനോന്‍-ജിബു ജേക്കബ് ചിത്രം ആദ്യരാത്രിയാണ് താരത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി