Entertainment

വിസ്മയവും ഭയവും നിറച്ച് ആകാശ​ഗം​ഗ 2 ട്രയിലർ

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ദിവ്യ ഉണ്ണി, മയൂരി, സുകുമാരി, റിയാസ്, മധുപാല്‍ തുടങ്ങിയവരെ അണിനിരത്തി വിനയന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയായിരുന്നു ആകാശഗംഗ. 1999ല്‍ പുറത്തു വന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് വിനയന്‍.ട്രെയിലറിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊണ്ണൂറുകളിലെ കുട്ടികളുടെ പേടിസ്വപ്‌നമായിരുന്ന ചിത്രവും അതിലെ ഗാനങ്ങളുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ആരാധകര്‍.

രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ, തെസ്‌നി ഖാന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 വിനയന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായണന്‍, രമേശന്‍ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാലും ബേണി ഇഗ്നേഷ്യസും ചേര്‍ന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ