Entertainment

വീണ്ടും രൺവീറിന്റെ ഫാഷൻ പരീക്ഷണം; ജാക്കറ്റിനുമാത്രം വില ഒരു ലക്ഷം രൂപ! 

ഹോളിവുഡ് നടന്‍ മാല്‍കം മക്ഡോവൽസ് ആയിരുന്നു രൺവീറിന്റെ ജാക്കറ്റിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും കൂടുതൽ ധൈര്യം കാണിക്കുന്നത് നടൻ രൺവീർ സിങ് ആണെന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം താരനിശ, പ്രമോഷൻ, അഭിമുഖം, എയർപോർട്ട്, ജിം എന്നുവേണ്ട എവിടെയാണെങ്കിലും രൺവീറിന്റെ ഫാഷൻ പരീക്ഷണം ഉറപ്പാണ്. ഇപ്പോഴിതാ എയർപോർട്ടിലെത്തിയ രൺവീർ ധരിച്ചിരുന്ന പുത്തൻ ജാക്കറ്റാണ് ശ്രദ്ധനേടിയിരിക്കുന്നത്. 

ഒരാളുടെ മുഖം പ്രിന്റ് ചെയ്തിരുന്ന ക്ലാസിക് കോളറും ഫ്രണ്ട് ബട്ടനും ചേർന്ന ജാക്കറ്റിലാണ് ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത്. ഹോളിവുഡ് നടന്‍ മാല്‍കം മക്ഡോവൽസ് ആയിരുന്നു രൺവീറിന്റെ ജാക്കറ്റിലെ താരം.  ‘‘എ ക്ലോക്‌വർക് ഓറഞ്ച്’’ എന്ന ചിത്രത്തിൽ മാൽകം അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തെയാണ് ജാക്കറ്റിൽ കാണാനാകുക. 

കണ്ടാൽ നിസാരമെന്ന് തോന്നുമെങ്കലും ഏകദേശം 1,16,960 രൂപയാണ് ജാക്കറ്റിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിലാണ് ജാക്കറ്റ് നിർമിച്ചത്. ചാര്‍ക്കോൾ നിറത്തിലുള്ള കാർഗോസ് പാന്റ്സ് ആണ് രൺവീർ ഇതിനൊപ്പം ധരിച്ചത്. ഗ്രേ സ്നീക്കേഴ്സും കറുത്ത തൊപ്പിയും ഒപ്പം ഒരു സ്പൈക്കി സൺഗ്ലാസും അണിഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT