Entertainment

വെബ് സിരീസിനോട് യെസ് പറഞ്ഞ് വിജയ് സേതുപതി; രണ്ട് സിരീസുകളിൽ അഭിനയിക്കുന്നുണ്ടെന്ന് താരം

തെന്നിന്ത്യൻ താരം റെജിന കസാൻട്രയ്ക്കും തന്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും വിജയ് വേഷമിട്ടു കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

വെബ് സിരീസുകളിൽ അഭിനയിക്കാൻ ഒരുങ്ങി നടൻ വിജയ് സേതുപതി. വെബ് സിരീസുകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള ഉപാധിയാണെന്നാണ് നടന്റെ വാക്കുകൾ. രണ്ട് സിരീസുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയ് പറഞ്ഞു.

വെബ് സിരീസുകൾക്ക് ഭാഷ ഒരു തടസ്സമല്ലെന്ന് പറഞ്ഞ നടൻ മറ്റു ഭാഷകളിലും സിരീസുകൾ ചെയ്യാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചു.  തമിഴ് മാധ്യമമായ വികടനോടാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. തെന്നിന്ത്യൻ താരം റെജിന കസാൻട്രയ്ക്കും തന്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും വിജയ് വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ പ്രതിനായക കഥാപാത്രമായെത്തുന്നത് വിജയ് സേതുപതിയാണ്. ഈ ചിത്രത്തിനിയാ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇത് കൂടാതെ മണികണ്ഠൻ സംവിധാനം ചെയ്യുന്ന കടൈസി വിവസായി, മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവം എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തുഗ്ലക്ക് ദർബാർ എന്ന നടന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്

സീചെം ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി: ഹിമാചൽ പ്രദേശിന്റെ വിജയം ഏഴ് വിക്കറ്റിന്

പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി, അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍, ഗില്‍ ഒന്നാമത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അതിരപ്പിള്ളിയിൽ‌ കുടുങ്ങിയ പുലിയെ തുറന്നു വിട്ടു (വീഡിയോ)