Entertainment

വെള്ളത്തിന് 5000, ചിക്കന്‍ ബിരിയാണിയ്ക്ക് 55,000; നാലര ലക്ഷത്തിന്റെ ബില്ലുമായി സംവിധായന്‍

ബിരിയാണിയും ചോറും ഉള്‍പ്പടെയുള്ള 11 തരം ഭക്ഷണത്തിനും വെള്ളത്തിനുമായി 4.32 ലക്ഷം രൂപയാണ് ബില്‍

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അനീഷ് ഉപാസന ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹോട്ടല്‍ ബില്‍ കണ്ട് കണ്ണ് തള്ളി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. ബിരിയാണിയും ചോറും ഉള്‍പ്പടെയുള്ള 11 തരം ഭക്ഷണത്തിനും വെള്ളത്തിനുമായി 4.32 ലക്ഷം രൂപയാണ് ബില്‍. വെള്ളത്തിന് 5000 വും ബിരിയാണിയ്ക്ക് 55,000 ആണ് വില. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ രൂപയില്‍ അല്ല. സൊമാലിലാന്റ് ഷില്ലിങ്ങിലാണ്.

പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി സൊമാലിയയില്‍ എത്തിയതായിരുന്നു സംവിധായകനും സംഘവും. അവിടത്തെ കറന്‍സിയായ സൊമാലിലാന്റ് ഷില്ലിങ്ങിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസമാണ് ആവുന്നത്.

സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍  ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT