Entertainment

'ശങ്കൂ, ഈ സിനിമയ്ക്ക് വേണ്ടി നീ  അനുഭവിച്ച വേദനയും കേട്ട ശകാരങ്ങളും ഞാൻ കണ്ടിട്ടുണ്ട്'; കുറിപ്പുമായി അനൂപ് മേനോൻ

പതിനെട്ടാം പടി യാഥാർത്ഥ്യമാക്കാൻ ശങ്കർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അനൂപ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി ഇന്നലെയാണ് തീയെറ്ററിൽ എത്തിയത്. മമ്മൂട്ടിയും പൃഥ്വിരാജും അതിഥി വേഷത്തിൽ എത്തുന്ന ചിത്രം റിലീസിന് മുന്ന് തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ശങ്കർ രാമകൃഷ്ണനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ. പതിനെട്ടാം പടി യാഥാർത്ഥ്യമാക്കാൻ ശങ്കർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അനൂപ് പറയുന്നത്. 

''പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്... ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു..'' അനൂപ് മേനോൻ കുറിച്ചു.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യ്ത രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാംപടി. കേരള കഫേയിലെ ഐലന്റ് എക്‌സ്‌പ്രെസ് ആണ് ശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT