Entertainment

'ശല്യക്കാരെ ഒഴിവാക്കി എന്നെപ്പോലെ യാത്ര ചെയ്യൂ'; വിമാനത്തിലെ ഫസ്റ്റ് ക്ലാസ് മുഴുവന്‍ ബുക് ചെയ്ത് ഗായകന്‍; പൊങ്ങച്ചമെന്ന് സോഷ്യല്‍ മീഡിയ

സിനിമയില്‍ താന്‍ തുടങ്ങിവെക്കുന്ന ഒരു ട്രെന്‍ഡാണ് ഇതെന്നും തന്നെപ്പോലുള്ള പ്രശസ്തരായവര്‍ക്ക് ഇതുപോലെ ഫസ്റ്റ് ക്ലാസ് മുഴുവന്‍ ബുക് ചെയ്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാമെന്നുമാണ് മികാ സിങ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

'മൈക്കിള്‍ ജാക്‌സണ്‍ പറയുമായിരുന്നു, ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന്. ഇപ്പോള്‍ ഞാനും തീരുമാനിച്ചു, ആരുടേയും ശല്യമില്ലാതെ യാത്ര ചെയ്യാന്‍. അതുകൊണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് താന്‍ പൂര്‍ണമായും ബുക് ചെയ്തു. ഇവിടെയിപ്പോള്‍ ഞാന്‍ മാത്രമാണുള്ളത്.' വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് പൂര്‍ണമായി ബുക് ചെയ്ത് ശല്യക്കാരെ മുഴുവന്‍ ഒഴിവാക്കിയതിന്റെ സന്തോഷത്തിലാണ് ഗായകന്‍ മികാ സിങ്. അമേരിക്കയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയിലാണ് എമിറേറ്റ്‌സ് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് പൂര്‍ണമായി ബുക് ചെയ്ത് എന്നു പറഞ്ഞുകൊണ്ട് ഗായകന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

അമേരിക്കയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഗായകന്‍. അത് കഴിഞ്ഞ് ദുബായിലേക്ക് മടങ്ങുമ്പോഴാണ് ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹം താരം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ താന്‍ തുടങ്ങിവെക്കുന്ന ഒരു ട്രെന്‍ഡാണ് ഇതെന്നും തന്നെപ്പോലുള്ള പ്രശസ്തരായവര്‍ക്ക് ഇതുപോലെ ഫസ്റ്റ് ക്ലാസ് മുഴുവന്‍ ബുക് ചെയ്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാമെന്നുമാണ് വീഡിയോയിലൂടെ മികാ സിങ് പറയുന്നത്. മറ്റുള്ളവര്‍ക്ക് ഇത് പിന്തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഫസ്റ്റ്ക്ലാസില്‍ ആരുമില്ല. ആകെ ഒരു സിംഹം മാത്രം. സിങ് എപ്പോഴും കിങ്ങാണ്. ഇങ്ങനെ ഒക്കെ ചെയ്യാന്‍ നല്ല ധൈര്യം വേണം' എന്നു പറഞ്ഞുകൊണ്ടാണ് മികാ സിങ് വീഡിയോ അവസാനിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ അത്ര നല്ല പ്രതികരണമല്ല മികാ സിങ്ങിന് ലഭിക്കുന്നത്. ഗായകന്‍ പൊങ്ങച്ചം പറയുകയാണെന്നാണ് ആരാധകരുടെ ഭാഷ്യം. ഗായകനെ വിമര്‍ശിച്ചുകൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിഹസങ്ങളാണ് ഏറെയും. ഗായകന്‍ ഷാന്‍, മികാ സിംഗിനെ കളിയാക്കി രംഗത്ത് വന്നിട്ടുണ്ട്. മികാ സിംഗില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് താനും എമിരേറ്റ്‌സിലെ ഫസ്റ്റ്ക്ലാസ് മുഴുവന്‍ ബുക്ക് ചെയ്യാന്‍ പോവുകയാണെന്ന് ഷാന്‍ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

1800 കോടി കടമെടുക്കാൻ കേരളം; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ

പിണറായി വിജയന്റെ വീടിന് മുന്നില്‍ 'ജീപ്പ് സ്‌റ്റേഷന്‍'; പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ്

വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

എബോളയില്‍ കേരളത്തിലും ജാഗ്രത, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT