Entertainment

ശില്‍പ ഷെട്ടി അമ്മയായി; നടിയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും കുഞ്ഞു പിറന്നത് വാടക ഗര്‍ഭപാത്രത്തിലൂടെ 

സമീഷ ഷെട്ടി കുന്ദ്ര എന്നാണ്‌ മകള്‍ക്ക് പേരിട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും പ്രമുഖ വ്യവസായി രാജ് കുന്ദ്രയ്ക്കും കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും ഇന്ന് ആരാധകരുമായി പങ്കുവച്ചു. ഈ മാസം 15-ാം തിയതിയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നത്. 

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായെന്നും മനസ്സില്‍ ഒരുപാട് നന്ദിയോടെ ഞങ്ങളുടെ കുഞ്ഞ് മാലാഖ പിറന്ന സന്തോഷം അറിയിക്കുന്നെന്നുമാണ് ശില്‍പ കുറിച്ചത്. സമീഷ ഷെട്ടി കുന്ദ്ര എന്നാണ്‌ മകള്‍ക്ക് പേരിട്ടിരിക്കുന്നത്. 

2009 നവംബര്‍റിലാണ് ശില്‍പയും രാജ് കുന്ദ്രയും വിവാഹിതരായത്. ഇവര്‍ക്ക് 2012 മെയ് മാസത്തില്‍ ആദ്യ കുഞ്ഞ് പിറന്നു. വിയാന്‍ എന്നാണ് മകന്റെ പേര്. 

വിയാന്‍ ജനിക്കുമ്പോള്‍ 37 വയസ്സുണ്ടായിരുന്ന ശില്‍പ പിന്നീട് താമസിച്ചുള്ള ഗര്‍ഭധാരണത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും ശരിയായ പ്രായത്തില്‍ തന്നെ അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നെന്നും വെളിപ്പേടുത്തുകയുണ്ടായി. പക്ഷെ അന്ന് താന്‍ രാജിനെ പരിചയപ്പെട്ടിട്ടില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.'എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, അമ്മയാകാനും അങ്ങനെതന്നെ. വൈദ്യപരമായി നോക്കുമ്പോഴും സ്ത്രീകള്‍ ശരിയായ സമയത്ത് ഗര്‍ഭിണികളാകുന്നതാണ് ഉചിതം', വിയാന്റെ ജനന ശേഷം ശില്‍പ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT