Entertainment

ശിവകാര്‍ത്തികേയന്‍ പാട്ടെഴുതുന്നു: നയന്‍താരക്ക് വേണ്ടി

ശിവകാര്‍ത്തികേയന്‍ ആദ്യമായി ഗാനരചയിതാവാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Author : സമകാലിക മലയാളം ഡെസ്ക്

നയന്‍താര നായികയാകുന്ന പുതിയ സിനിമയാണ് കൊലമാവ് കോകില. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് അനിരുദ്ധ് ആണ്. ചിത്രത്തില്‍ ഒരു ഗാനം ഇതിനകം പുറത്തുവിട്ടിരുന്നു. മികച്ച വരവേല്‍പ്പാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തെ കുറിച്ച് മറ്റൊരു കൌതുകകരമായ കാര്യം അനിരുദ്ധ വെളിപ്പെടുത്തുന്നു.

ശിവകാര്‍ത്തികേയന്‍ ആദ്യമായി ഗാനരചയിതാവാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കല്യാണ വയസ്സ് എന്ന ഗാനമാണ് ശിവകാര്‍ത്തികേയന്‍ രചിച്ചിരിക്കുന്നത്. അതേസമയം നയന്‍താര വീണ്ടും ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. എം രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം ഒരു ഫാിലി എന്റര്‍ടെയ്!ന്‍മെന്റ് ആയിരിക്കും. നേരത്ത വേലൈക്കാരന്‍ എന്ന സിനിമയില്‍ ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT