ദുൽഖര്‍ സൽമാനും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപത്രങ്ങളായെത്തുന്ന അനൂപ് സത്യൻ ചിത്രമാണ് വരനെ ആവശ്യമുണ്ട്. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയായ ശോഭനയും സുരേഷ് ഗോപിയും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ കാലങ്ങൾക്ക് ശേഷം ശോഭന ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ കഥാപാത്രത്തിന് ശബ്ദമാകുന്നത് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ്. ഇപ്പോഴിതാ ശോഭനയ്ക്കായി ഏറെ കാലത്തിന് ശേഷം ഡബ്ബ് ചെയ്തതിന്റെ അനുഭവം വിവരിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ്
"വരനെ ആവശ്യമുണ്ട്"
സംവിധായകൻ അനൂപ് സത്യൻ...(സത്യൻ അന്തിക്കാടിന്റെ മകൻ)
നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവ്വമാണ്..മൈക്കിന് മുമ്പിൽ നിൽക്കുമ്പോൾ ചെറുതായി ഒന്ന് സന്ദർഭം പറഞ്ഞു തരും അത്ര തന്നെ..പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാൻ ഞാൻ കൊച്ചിയിൽ പോയപ്പോൾ കഥ കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകൻ അനൂപ്
ഹോട്ടലിൽ വന്നാണ് കഥ പറഞ്ഞു തന്നത്... അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീൻ ബൈ സീൻ ആയി വളരേ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..
കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.
അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു..സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താൽ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു..
ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ...നമ്മൾ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..
നല്ലൊരു സിനിമ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates