Entertainment

ശോഭയെപ്പോലെ കണ്ണെഴുതി പൊട്ടുതൊട്ട് രേഷ്മ, പിറന്നാൾ ദിനത്തിൽ ഇഷ്ടതാരത്തിന് ആദരം; ചിത്രങ്ങൾ

ശോഭയുടേതുപോലെ നീട്ടി കണ്ണെഴുതി വട്ടപ്പൊട്ടും തോട്ട്  സുന്ദരിയായാണ് രേഷ്മ ചിത്രങ്ങളിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പിറന്നാൾ ദിനത്തിൽ അന്തരിച്ച നടി ശോഭയ്ക്ക് ആദരവുമായി രേഷ്മ പസുപുലേതി. ശോഭയുടെ ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയാണ് രേഷ്മ തന്റെ ഇഷ്ടതാരത്തിന് ആദരമർപ്പിച്ചത്. ശോഭയുടേതുപോലെ നീട്ടി കണ്ണെഴുതി വട്ടപ്പൊട്ടും തോട്ട്  സുന്ദരിയായാണ് രേഷ്മ ചിത്രങ്ങളിൽ എത്തുന്നത്. പിങ്ക് നിറത്തിലുള്ള കോട്ടൻ സാരിയും കരിമണിമാലയും മുക്കൂത്തിയും അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

അന്തരിച്ച നടി ശോഭയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മുന്‍കാലനായിക. താരത്തിന് ആദരമര്‍പ്പിച്ചുകൊണ്ട് നടത്തിയ പുനരാവിഷ്‌കാരം. അവര്‍ക്കായി ഇത്ര മനോഹരമായ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു- രേഷ്മ കുറിച്ചു. ശോഭ അഭിനയിച്ച അഴിയാത കാലങ്ങളിലെ ലുക്കിലാണ് താരം എത്തിയത്.

എൺപുതുകളിൽ മലയാളം, തമിഴ് സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ശോഭ. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന്റെ മരണം. നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ശോഭ വിടപറഞ്ഞത്. സിനിമ, സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഷ്മ. തമിഴ് ബി​ഗ് ബോസിൽ പങ്കെടുത്തതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT