ഇന്ത്യന്‍ സിനിമ ലോകത്തിന് കനത്ത ആഘാതമായിരുന്നു ശ്രീദേവിയുടെ അകാലമരണം. താരറാണിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് പുറത്തുകടക്കാന്‍ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ശ്രീദേവിയുടെ മധ്യപ്രദേശില്‍ നിന്നുള്ള ഒരു ആരാധകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വെറും ആരാധകന്‍ എന്ന് പറഞ്ഞാല്‍ മതിയാവില്ല ശ്രീദേവിയെ സ്വന്തം ജീവനെപ്പോലെയാണ് ഷിയോപ്പൂര്‍ സ്വദേശിയായ ഓംപ്രകാശ് കാണുന്നത്. താരറാണിയുടെ ഭര്‍ത്താവാണെന്ന് സ്വയം പ്രഖ്യാപിച്ച് ദുഃഖാചരണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇയാള്‍.
ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഇരിക്കുകയാണ് ഓംപ്രകാശ്. ഗ്രാമത്തില്‍ അനുശോചനയോഗം വിളിച്ചു ചേര്‍ക്കാനും ഇയാള്‍ മറന്നില്ല. ശ്രീദേവിയോടുള്ള കടുത്ത ആരാധകനാണെന്ന് അറിയാവുന്നതുകൊണ്ട് സുഹൃത്തുക്കളും ഗ്രാമവാസികളുമെല്ലാം ഇയാളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. അമ്മ മരിച്ചപ്പോള്‍പോലും തലമുണ്ഡനം ചെയ്യാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ ശ്രീദേവിക്ക് വേണ്ടി അതും ചെയ്തു.
ആരാധന കൂടി ശ്രീദേവിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക പോലും ഓംപ്രകാശ് ചെയ്തിട്ടുണ്ട്. 3000 ത്തില്‍ അധികം കത്തുകളാണ് ഇയാള്‍ താരത്തിന് അയച്ചിരിക്കുന്നത്. എന്നെങ്കിലും ശ്രീദേവിയെ നേരിട്ടു കാണണം എന്ന ആഗ്രഹത്തിലായിരുന്നു ഓംപ്രകാശ്. എന്നാല്‍ പ്രിയതാരം മരിച്ചതോടെ ശ്രീദേവിക്കായി ഇനി ഏഴ് ജന്മം കാത്തിരിക്കാന്‍ തയാറാണെന്നാണ് ഓംപ്രകാശ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates