Entertainment

ഷാനിന്റെ ഡയലോഗ് ഏറ്റു; പിന്‍വലിച്ച ജിമിക്കി കമ്മല്‍ യൂട്യൂബ് തിരികെ എത്തിച്ചു

ലോകം തന്നെ ഏറ്റെടുത്ത ചിത്രം കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്

സമകാലിക മലയാളം ഡെസ്ക്



യൂട്യൂബില്‍ നിന്ന് പിന്‍വലിച്ച സൂപ്പര്‍ഹിറ്റ് ഗാനം ജിമിക്കി കമ്മലിനെ തിരികെ കൊണ്ടുവന്നു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പാട്ട് പിന്‍വലിച്ചതിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് ഗാനം തിരികെയെത്തിയത്. പഴയ പ്രതാപത്തില്‍ തന്നെയാണ് ഗാനം തിരിച്ചെത്തിയിരിക്കുന്നത്.

ലോകം തന്നെ ഏറ്റെടുത്ത ചിത്രം കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇതിനെതിരേ ഷാന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ ചര്‍ച്ചകള്‍ വഴിവെച്ചതോടെയാണ് ഗാനം തിരികെ കൊണ്ടുവരാന്‍ കാരണമായത്. എട്ട് കോടി 12 ലക്ഷം പേരാണ് ഇതിനോടകം ഗാനം കണ്ടത്. മോഹന്‍ലാല്‍ നായകനായെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ചിത്രത്തിലെ ഗാനമാണിത്.

ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം ഒരു സ്വകാര്യ ചാനല്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഈ ഗാനം അപ് ലോഡ് ചെയ്ത സ്വകാര്യ കമ്പനിക്കെതിരേ ചാനല്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് പുറത്താക്കപ്പെടുന്നത്. 'ജിമിക്കി കമ്മല്‍ യുട്യൂബില്‍ നിന്ന് എടുത്തു മാറ്റാന്‍ മാത്രമേ നിങ്ങള്‍ക്ക് സാധിക്കൂ. പ്രേക്ഷക ഹൃദയത്തില്‍ ആ ഗാനത്തിന് എന്നും ഒരു സ്ഥാനം ഉണ്ട്.' എന്നാണ് ഷാന്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

എന്തിന് അനുനയിപ്പിക്കണം?; അമ്പലപ്പുഴയില്‍ സിപിഎം കര്‍ശനമായി ജയിക്കുമെന്ന് എംവി ഗോവിന്ദന്‍

ഗ്യാസ് വേണ്ട, അടുപ്പ് കത്തിക്കേണ്ട; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ ഹെൽത്തി ഭക്ഷണങ്ങൾ

ഡ്യൂഡും പാപ്പനുമല്ല, ചെയ്യാന്‍ ആഗ്രഹിച്ചത് ഈ കഥാപാത്രം; പക്ഷെ മിഥുന്‍ സമ്മതിച്ചില്ലെന്ന് വിനായകന്‍

യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെതിരെ പരാതി

SCROLL FOR NEXT