Entertainment

ഷാറുഖ് ഖാനെപ്പോലെ പോസ് ചെയ്ത് ശില്‍പ ഷെട്ടി 

ഇന്‍സ്റ്റഗ്രാമിലൂടെ വെക്കേഷണ്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ശില്‍പയുടെ എസ്ആര്‍കെ അനുകരണം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാറൂഖിന്റെ മാസ്റ്റര്‍ പോസ് അനുകരിക്കാത്തവര്‍ കുറവാണ്. ഷാറൂഖ് ഖാന്‍ എപ്പോഴെല്ലാം ഈ പോസ് ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ആരാധകര്‍ അമിതാവേശം കൊള്ളുന്ന കാഴ്ചയാണ് കണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബി ടൗണ്‍ സുന്ദരി ശില്‍പ ഷെട്ടിയും ഷാറൂഖിന്റെ പോസുമായി എത്തിയിരിക്കുകയാണ്. 

ഇന്‍സ്റ്റഗ്രാമിലൂടെ വെക്കേഷണ്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ശില്‍പയുടെ എസ്ആര്‍കെ അനുകരണം. ബീച്ചില്‍ സമയം ചിലവിടുന്നതിനിടയിലാണ് താരത്തിന്റെ ഷാറൂഖ് പോസ്. ശില്‍പയുടെ ഈ ഇന്‍സ്റ്റാ പോസ്റ്റിന് വലിയ പ്രതികരണമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.  മാലിദ്വിപില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങളാണ് ശില്‍പ ഇക്കുറി പങ്കുവച്ചിരിക്കുന്നത്. 

ബിഗ് സ്‌ക്രീനില്‍ ശില്‍പ തിരിച്ചെത്തുന്നതുകാത്തുനില്‍ക്കുന്ന ആരാധകരോട് തന്റെ തിരിച്ചുവരവിനെകുറിച്ച് അടുത്തിടെ താരം തുറന്നുപറയുകയുണ്ടായി. ഇത്രയധികം നാളുകള്‍ക്കുശേഷം താന്‍ തിരിച്ചുവരികയാണെങ്കില്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഏതെങ്കിലും കഥാപാത്രം ലഭിക്കണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. 'എനിക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു കഥപാത്രമായിരിക്കണം. മികച്ച തിരകഥയാണെങ്കില്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ തയ്യാറാണ്ഠ, ശില്‍പ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍