Entertainment

ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതം; പ്രമുഖ ഹാസ്യതാരം കൃഷ്ണമൂര്‍ത്തി അന്തരിച്ചു 

കുമളിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ തമിഴ് ഹാസ്യതാരം കൃഷ്ണമൂര്‍ത്തി (മാനേജര്‍ കൃഷ്ണമൂര്‍ത്തി)അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കുമളിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 

ശക്തി ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കൃഷ്ണമൂര്‍ത്തി കുമളിയിലെത്തിയത്. തേനിക്കടുത്തുള്ള ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് പുലര്‍ച്ചെ ഹൃദയാഘാതം സംഭവിച്ചു. അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലരയോടെയായിരുന്നു അന്ത്യം. 

സിനിമ അഭിനയം തുടങ്ങുന്നതിന് മുമ്പ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്തിരുന്നതിനാല്‍ മാനേജര്‍ കൃഷ്ണമൂര്‍ത്തി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷ്‌കാരന്‍, റോജാ കൂട്ടം ഫ്രണ്ട്‌സ്, നാന്‍ കടവുള്‍ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

ഗ്രൂപ്പ് പോരോ?; കാസര്‍കോട് പള്ളിക്കര പഞ്ചായത്തില്‍ ലീഗ് അംഗം രാജിവെച്ചു

ഈ മൂന്ന് ഭക്ഷണം രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കരുത്, പണികിട്ടും!

'ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വിസില്‍ വിവാദം, റിപ്പോര്‍ട്ട് തേടി മന്ത്രി

'പേളി സൈബറാക്രമണം നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?'; വായടപ്പിച്ച് സീമ ജി നായരുടെ മറുപടി