Entertainment

ഷൂട്ടിങ് സെറ്റ് തകർത്ത കേസിലെ പ്രതി കാര രതീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി 

കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്‌ഫോടകവസ്തു കേസ്, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ

സമകാലിക മലയാളം ഡെസ്ക്

കാലടി മണപ്പുറത്ത് സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായ രതീഷ് (കാര രതീഷ്-37) അറസ്റ്റിൽ. കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ ഇയാളെ കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 

കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്‌ഫോടകവസ്തു കേസ്, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ. 2016ൽ കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. 

അങ്കമാലിൽ നടന്ന വധശ്രമക്കേസിൽ 2017ൽ പറവൂർ അഡീഷണൽ സെഷൻസ് കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി അപ്പീൽ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ക്രിമിനൽ പ്രർത്തനങ്ങൾ തുടരുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT