Entertainment

ഷൂട്ടിങ്ങിനിടെ അപകടം: നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്   

മുംബൈയില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് നടന്‍ ജോണ്‍ എബ്രഹാമിന് അപകടം. ആനീസ് ബസ്മീ ഒരുക്കുന്ന പാകല്‍പംതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൈയ്ക്ക് സാരമായി പരിക്കേറ്റ ജോണിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. 

രണ്ടാഴ്ച്ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അനില്‍ കപൂര്‍, ഇല്യാന ഡിക്രൂസ്, കൃതി, അര്‍ഷാദ്, പുല്‍കിത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. താരങ്ങള്‍ ഒന്നിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജോണ്‍ എബ്രഹാമിന് അപകടം സംഭവിച്ചത്. പ്രധാന ഭാഗങ്ങള്‍ ലണ്ടനില്‍ ചിത്രീകരിച്ച സിനിമയുടെ മുംബൈയില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. സമയം പിഴച്ചതാണ് അപകടകാരണം. 

സിനിമയുടെ 90ശതമാനം ചിത്രീകരണവും അവസാനിച്ചെന്നും അവസാന ഷെഡ്യൂള്‍ ചിത്രീകരണമാണ് മുംബൈയില്‍ നടന്നിരുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു. ഷെഡ്യൂള്‍ പുനഃക്രമീകരിക്കുമെന്നും ജൂണ്‍ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാതാവ് കുമാര്‍ മങ്കാത് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്