Entertainment

ഷെയിന്‍ നിഗത്തിന് ലാലേട്ടന്റെ ആശംസ; ഉല്ലാസം പോസ്റ്റര്‍ എത്തി 

ഷെയിൻ നി​ഗത്തിനും സംഘത്തിന‌ും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയിൻ നി​ഗത്തിനും സംഘത്തിന‌ും ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

പോസ്റ്റർ പുറത്തുവിട്ടതിന് മോഹൻലാലിന് നന്ദികുറിച്ചായിരുന്നു ഷെയിനിന്റെ വാക്കുകൾ. “എന്നും പ്രചോദനമാണ്.. ശക്തിയാണ്.. സ്നേഹമാണ്.. പ്രിയപ്പെട്ട ലാലേട്ടനോട്.. എന്റെയും ഉല്ലാസം ടീമിന്റെയും ഒരായിരം നന്ദി..” എന്നാണ് ഷെയിന്‍ കുറിച്ചത്.

ആഘോഷങ്ങൾക്കിടയിൽ ആർത്തുല്ലസിച്ചു നിൽക്കുന്ന ഷെയിൻ നിഗവും ചിത്രത്തിലെ നായിക പവിത്ര ലക്ഷ്മിയുമാ‌ണ് പോസ്റ്ററിൽ.നവാഗതനായ ജീവന്‍ ജോജോയാണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍. കൈതമറ്റം ബ്രദേഴ്‌സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷെയിന്‍ നിഗത്തിന് നിര്‍മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം. ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ഉണ്ടായ അഭിപ്രായവ്യത്യാസമാണ് പ്രശ്നങ്ങൾക്ക് കാരണം. താരസംഘടനയായ അമ്മയും നിര്‍മാതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഡബ്ബിങ് പൂര്‍ത്തിയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം