മലയാളം സിനിമയുടെ റീമേക്കിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി സൂപ്പർതാരം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. ഷെയിൻ നിഗം നായകനായി എത്തിയ ഇഷ്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് താരം സിനിമ രംഗത്തേക്ക് ചുവടുവെക്കുന്നത്. നാടക രംഗത്ത് സജീവമാണ് 26 കാരനായ ജുനൈദ്.
ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ മദർ കറേജ് ആൻഡ് ചിൽഡ്രൻ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ലോസ് ആഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിലാണ് ജുനൈദ് പഠിച്ചത്. ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെൻ, മെഡിയ, ബോൺ ഓഫ് കണ്ടൻഷൻ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിരുന്നു.
ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുണ്ടായ മകനാണ് ജുനൈദ്. നേരത്തെ അച്ഛന്റെ സിനിമയായ പികെയിലൂടെ രാജ്കുമാർ ഹിറാനിയുടെ സഹസംവിധായക റോളിലും ജുനൈദ് എത്തിയിരുന്നു. ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്ക്. നീരജ് പാണ്ഡെയാണ് ഹിന്ദി റീമേക്ക് നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates