Entertainment

സംവിധായകന്‍ കെ.ജി രാജശേഖരന്‍ അന്തരിച്ചു

തിരയും തീരവും, പാഞ്ചജന്യം. പത്മതീര്‍ത്ഥം തുടങ്ങിയ മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; പ്രമുഖ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ജി രാജശേഖരന്‍ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തിരയും തീരവും, പാഞ്ചജന്യം. പത്മതീര്‍ത്ഥം തുടങ്ങിയ മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

1978 ല്‍ റിലീസ് ചെയ്ത പത്മതീര്‍ത്ഥം ആണ് രാജശേഖരന്റെ ആദ്യ ചിത്രം. 30 സിനിമകള്‍ സംവിധാനം ചെയ്തത് കൂടാതെ അഞ്ചോളം സിനിമകള്‍ക്ക് കഥയും ഒരു സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കെ.ജി രാജശേഖരന്‍ സഹസംവിധായകനായി സിനിമയിസേക്ക് എത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ സിംഹധ്വനിയാണ് അവസാന ചിത്രം. അമ്പിളിയാണ് ഭാര്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍