Entertainment

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി; ഹൈദരാബാദില്‍ വെച്ച് ചാര്‍മിയെ കണ്ടു

നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എതിരേയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിനെതിരേയുള്ള താരത്തിന്റെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരേ ലൈംഗിക ആരോപണവുമായി വിവാദ നടി ശ്രീ റെഡ്ഡി രംഗത്ത്. നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എതിരേയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിനെതിരേയുള്ള താരത്തിന്റെ ആരോപണം. നടി ചാര്‍മിയുമായി ചേര്‍ത്താണ് സച്ചിനെതിരെ താരം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

'സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മിങ് ' (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം... ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്...'ശ്രീ റെഡ്ഡി കുറിച്ചു. 

സച്ചിന്റേയും ചാര്‍മിയുടേയും പേരില്‍ മാറ്റം വരുത്തിയാണ് നല്‍കിയിരിക്കുന്നത്. തെണ്ടുല്‍ക്കാരനെന്നും ചാര്‍മിങ് എന്നുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിനെയാണ് പോസ്റ്റില്‍ പ്രതിബാധിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ്  സൂചന.

സച്ചിന് എതിരേയുള്ള ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ശ്രീ റെഡ്ഡി മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ലഭിക്കാത്ത പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. താരത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ആരാധകര്‍. അനാവശ്യമായി സച്ചിനെ വലിച്ചിഴക്കുന്നത് എന്തിനാണ് എന്നാണ് അവര്‍ ചോദിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT