Entertainment

സണ്ണി വെയ്‌നൊപ്പം എത്തുന്ന പുതുമുഖം ആര്? 

സണ്ണിവെയ്‌നും നായയും തമ്മിലുള്ള ആത്മബന്ധം കാണിക്കും തരത്തിലുള്ളതാണ് പുതിയ പോസ്റ്റര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗൗരി കിഷന്‍ ആണ് നായിക. നായയ്ക്ക് വളരെ പ്രാധാന്യമുള്ള ചിത്രമാണിത്. അത് മനസിലാകുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്.  

സണ്ണിവെയ്‌നും നായയും തമ്മിലുള്ള ആത്മബന്ധം കാണിക്കും തരത്തിലുള്ളതാണ് പുതിയ പോസ്റ്റര്‍.  നവാഗതനായ പ്രിന്‍സ് ജോയ് ആണ് അനുഗ്രഹീതന്‍ ആന്റണി സംവിധാനം ചെയ്യുന്നത്. ലക്ഷ്യ എന്റെര്‍റ്റൈന്മെന്റ്‌സ്‌ന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. 

സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 

നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്, എഡിറ്റര്‍ അപ്പു ഭട്ടതിരി, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്. വസ്ത്രാലങ്കാരം ഭക്തന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അനില്‍ മാത്യു എന്നിവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം