Entertainment

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയ്ന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ജിപ്‌സി. രാജു മുരുഗന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന്‍ ജീവയാണ് നായകന്‍. നതാഷ സിങ് ആണ് നായികാ വേഷത്തിലെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണിയുടെയും ജീവയുടെയും ശബ്ദത്തിലൂടെയാണ് . ട്രെയിലര്‍ മുന്നോട്ടുപോകുന്നത്. 

ചിത്രം ഇന്ത്യയുടെ സമാന രാഷ്ട്രീയ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കി ജയിലിലടക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങളുമാണ് പ്രമേയം. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം