Entertainment

സണ്ണിയെപ്പോലെ വിവാഹം കഴിച്ചാല്‍ ഉണ്ണി മുകുന്ദനെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; നടന്റെ മറുപടി

'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമായിരുന്നു യുവനടന്‍ സണ്ണിവെയ്‌ന്റെ വിവാഹം. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സണ്ണിയുടെ വിവാഹവാര്‍ത്ത  ആരാധകര്‍ അറിഞ്ഞതുതന്നെ. അതുകൊണ്ടുതന്നെ ആരാധകര്‍ക്കിത് അപ്രതീക്ഷിത വാര്‍ത്തയായി.

സണ്ണി വിവാഹിതനായെന്നറിഞ്ഞ നിരാശയായിലാണ് ആരാധികമാര്‍. അങ്ങനെ 'ഹൃദയം തകര്‍ന്ന' ഒരു ആരാധികയുടെ പോസ്റ്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

സണ്ണി ചെയ്തപോലെ ഉണ്ണി മുകുന്ദന്‍ പെട്ടന്നൊരു ദിവസം കല്യാണം കഴിച്ചാല്‍ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയുമെന്നാണ് ആരാധികയുടെ കമന്റ്. ആരാധികയുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു. 

'ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. 'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? ??'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം