Entertainment

സത്യനാരായൺ പൂജ നടത്തി റാണയും മിഹീകയും; ചിത്രങ്ങൾ

ഇരുവരും കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ചിത്രം പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹമേളങ്ങൾ അവസാനിച്ചതോടെ നടൻ റാണ ദഗ്ഗുഭട്ടിയും ഭാര്യ മിഹീകയും ഒന്നിച്ച് സത്യനാരായൺ പൂജ നടത്തി. ഇരുവരും കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ചിത്രം പുറത്തുവന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം സാധാരണയായി നടത്താറുള്ള ഒരു പൂജയാണ് ഇത്. ആരോഗ്യത്തിനും ഐശ്വര്യത്തിനുമായി ഭഗവാൻ വിഷ്ണുവിനോട് പ്രാർത്ഥിക്കുകയാണ് ചടങ്ങുകളിൽ ചെയ്യുന്നത്.

പരമ്പരാഗത വേഷമായ മുണ്ടും ഷർട്ടുമാണ് പൂജയുടെ സമയം റാണ ധരിച്ചിരുന്നത്. സിൽക് സാരിയായിരുന്നു മിഹീകയുടെ വേഷം. ഒരുപാട് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഒരു ഷോളും നവവധു അണിഞ്ഞിരുന്നു. അടുത്ത കുടുംബാംഗങ്ങളും പൂജയിൽ പങ്കെടുത്തു.

ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്.മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.

റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാ​ഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

തെലുങ്കു നിർമാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ മകനായ റാണ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡിപ്പാർട്ട്മെന്റ്, ബാഹുബലി, ​ഗാസി അറ്റാക്ക് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍