Entertainment

'സന്തോഷത്തിന്റെ സ്യൂട്ട്കേസുമായി എത്തുന്ന പവർ ഹൗസ്'; മിഥുന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ

ലോക്ക്ഡൗണിനിടെ പ്രമുഖ വെബ് സീരീസ് മണി ഹേയ്സ്റ്റ് സ്റ്റൈലിലാണ് താരം പിറന്നാൾ ആഘോഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

നടനും അവതാരകനുമായി മിഥുൻ രമേശിന് ജന്മദിനാശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ. രസകരമായ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ജന്മദിനാശംസ. സന്തോഷത്തിന്റെ സ്യൂട്ട്കേസുമായി എത്തുന്ന ഊർജ്ജത്തിന്റെ പവർഹൗസാണ് മിഥുൻ എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്. 

ജന്മദിനാശംസകൾ മിഥുൻ. ആഘോഷവും സന്തോഷവും നിറച്ച സ്യൂട്ട്കേസുമായി കടന്നുവരുന്നവൻ ആർജെ മിഥുൻ രമേഷ്(റോയൽ ജോക്സ്റ്റാർ)... ഊർജ്ജത്തിന്റേയും പ്രവരിപ്പിന്റേയും പവർഹൗസുകൊണ്ട് ഒരു സെക്കൻഡുപോലും മുഷിയാത്തവൻ. നിനക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട് നിരവധി നാൾ ജീവിക്കാൻ നിനക്കാവട്ടെ. എന്നിൽ നിന്നും പ്രിയയിൽ നിന്നും ഇസയിൽ നിന്നും നിറയെ സ്നേഹവും ആലിം​ഗനവും.- ചാക്കോച്ചൻ കുറിച്ചു. 

ലോക്ക്ഡൗണിനിടെ പ്രമുഖ വെബ് സീരീസ് മണി ഹേയ്സ്റ്റ് സ്റ്റൈലിലാണ് താരം പിറന്നാൾ ആഘോഷിച്ചത്. മണിഹെയ്സ്റ്റിലെ കഥാപാത്രങ്ങളായി എത്തി താരത്തിന് സർപ്രൈസ് നൽകിയത് ഭാര്യയും മകളും ചേർന്നാണ്. നടൻ, അവതാരകൻ എന്നീ നിലകളിൽ മാത്രമല്ല മികച്ച ആർജെയും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ് മിഥുൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT