Entertainment

'സന്തോഷമുണ്ട് പക്ഷെ സങ്കടവുമാണ്'; മകളെക്കുറിച്ച് വികാരഭരിതയായി ജൂഹി ചൗള 

മകള്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് താരം സന്തോഷം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ലണ്ടന്‍ പഠനം പൂര്‍ത്തിയാക്കിയ വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ ബോളിവുഡ് കോളങ്ങളില്‍ നിറഞ്ഞവയിലൊന്ന്. ഇപ്പോഴിതാ മറ്റൊരു താരപുത്രിയും ബിരുദ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മറ്റാരുമല്ല, ഷാറൂഖിന്റെ പ്രിയ ജോഡി ജൂഹി ചൗളയുടെ മകള്‍ ജാന്‍വിയാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. 

മകള്‍ ക്ലാസ്മുറിയില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് ജൂഹി ചൗള സന്തോഷം പങ്കുവച്ചത്. ജാന്‍വിയുടെ സ്‌കൂളിലെ അവസാനദിവസം പകര്‍ത്തിയ ചിത്രമാണ് ജൂഹി പങ്കുവച്ചിരിക്കുന്നത്. ഒരേ സമയം സന്തോഷവും സങ്കടവും എന്നാണ് ഇതോടൊപ്പം കുറിച്ചത്. 

ജാന്‍വിയെക്കൂടാതെ 15കാരനായ ഒരു മകന്‍ കൂടെയുണ്ട് ജൂഹിക്ക്, അര്‍ജ്ജുന്‍. ബിസിനസ്സുകാരന്‍ ജയ് മെഹ്തയാണ് താരത്തിന്റെ ഭര്‍ത്താവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

'യേശുദാസിന് പെൺസ്വരമാണെന്ന് ഞാൻ പറഞ്ഞെന്നായിരുന്നു ഏഷണി, എനിക്ക് വേണ്ടി പാടില്ലെന്ന് അദ്ദേഹം തീർത്ത് പറഞ്ഞു'; ജെറി അമൽദേവ്

വേറിട്ട കളര്‍ ഓപ്ഷന്‍, പ്രാരംഭ വില 78,980 രൂപ; പുതിയ യമഹ ഫാസിനോ വിപണിയില്‍

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍