Entertainment

'സമയവും സന്തോഷവും കൊല്ലുന്നു'; വാട്ട്‌സാപ്പ് ഉപേക്ഷിച്ചതായി മോഹന്‍ലാല്‍

കാറിലിരിക്കുമ്പോഴും വിമാനത്താവളത്തിലായാലും നേരത്തെ ധാരാളം കാഴ്ചകള്‍ കാണുകയും മനുഷ്യരെ അറിയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഫോണില്‍ നോക്കി ഇരിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം നഷ്ടമായി.

സമകാലിക മലയാളം ഡെസ്ക്

ന്തോഷവും സമാധാനവും തിരിച്ചു പിടിക്കാന്‍ വാട്ട്‌സാപ്പ് ഉപേക്ഷിച്ചുവെന്ന് മോഹന്‍ലാല്‍. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്ട്‌സാപ്പ് ഉപേക്ഷിച്ചതോടെ ധാരാളം സമയം ലഭിക്കുന്നുണ്ടെന്നും പത്രവായനയും പുസ്തക വായനയും തിരിച്ചു വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്ട്‌സാപ്പ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മെയില്‍ ഉപയോഗിക്കും. വലിയ ഭാരം ഇറങ്ങിപ്പോയത് പോലെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കാറിലിരിക്കുമ്പോഴും വിമാനത്താവളത്തിലായാലും നേരത്തെ ധാരാളം കാഴ്ചകള്‍ കാണുകയും മനുഷ്യരെ അറിയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഫോണില്‍ നോക്കി ഇരിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം നഷ്ടമായി. ഇപ്പോള്‍ എല്ലാവരും തലകുനിച്ചാണ് ഇരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT