Entertainment

സല്‍മാന്‍ ഖാന്‍ ഇനി മലയാളവും പറയും; ഭരത് കേരളത്തില്‍ എത്തുന്നത്‌ മലയാളത്തിലേക്ക് മൊഴിമാറ്റി

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ഭരത് പുറത്തിറങ്ങുന്നത് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി. മലയാളത്തിലേക്ക് മൊഴിമാറ്റിയാവും കേരളത്തിലെ തീയെറ്ററുകളില്‍ ചിത്രം റിലീസിന് എത്തുന്നത്. കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം തീയെറ്ററില്‍ എത്തും. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായി എത്തുന്നത്. 

അമീര്‍ ഖാനും അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തിയ തഗ്‌സ് ഓഫ് ലൈഫിന് പിന്നാലെയാണ് ഒരു ബോളിവുഡ് ചിത്രം തെന്നിന്ത്യന്‍ ഭാഷകളില്‍ കൂടെ റിലീസിന് എത്തുന്നത്. കൂടുതല്‍ പേരിലേക്ക് സിനിമയെ എത്തിക്കുന്നതിന്റെ ഭാഗമായി തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചിത്രം മൊഴി മാറ്റുന്നത് ഇപ്പോള്‍ വ്യാപകമാവുകയാണ്. തെലുങ്ക് ചിത്രം ബാഹുബലി ഇത്തരത്തില്‍ വിവിധ ഭാഷകളിലായാണ് പുറത്തിറങ്ങിയത്. വന്‍ വിജയമാണ് സിനിമ നേടിയത്. ഇതിന്റെ ചുവടുപിടിച്ചാണ് സല്‍മാന്‍ ഖാനും തന്റെ ചിത്രം വിവിധ ഭാഷകളില്‍ പുറത്തിറക്കുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. മുംബൈ ഫിലിം സിറ്റിയില്‍ പഴയ ഡല്‍ഹി നഗരത്തിന്റെ സെറ്റിട്ടാണ് ചിത്രീകരിച്ചത്. ജാക്കി ഷേറോഫ്, തബു, സുനില്‍ ഗ്രോവര്‍, വരുണ്ഡ ധവാന്‍, ദിയ പഠാണി എന്നിവരും അഭിനയിക്കുന്നുണ്ട്. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT