പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈനികരെ പ്രകീത്തിച്ച് ചലച്ചിത്ര താരങ്ങള്‍. ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ മിക്ക ഭാഷകളിലെയും താരങ്ങള്‍ ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു.
താരങ്ങളായ അക്ഷയ് കുമാര്‍, വിവേക് ഒബ്റോയ്, കമല്‍ ഹാസന്, അജയ് ദേവ്ഗണ്, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചന്, സൊനാക്ഷി സിന്‍ഹ, സ്വര ഭാസ്കര്‍, അനുപം ഖേര്‍, രാകുല്‍ പ്രീത്ത്, സമാന്ത, അനുപമ പരമേശ്വരന്, കാജല്‍ അഗര്‍വാള്‍, തമന്ന തുടങ്ങിയ താരങ്ങളാണ് ട്വിറ്ററിലൂടെ ഇന്ത്യന്‍ സേനയെ അഭിനന്ദിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനംകൊള്ളുന്നുവെന്നും ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്നുമായിരുന്നു അക്ഷ്യ് കുമാറിന്റെ ട്വീറ്റ്. ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്നാണ് സമാന്ത കുറിച്ചത്. ഇന്ത്യയുടെ ഹീറോസിനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നെന്നും അവരുടെ ധീരതയെ സല്യൂട്ട് ചെയ്യുന്നെന്നുമാണ് കമല്‍ ഹാസന് ട്വീറ്റ് ചെയ്തത്.
ഇന്നു പുലര്‍ച്ചെയാണ് പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്. പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ആക്രമണം. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആയിരം കിലോ ബോംബ് ഭീകരക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു. ഭീകരക്യാമ്പ് പൂര്‍ണമായും തകര്‍ത്തുവെന്നും വ്യോമസേന അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates