Entertainment

സഹസംവിധായകന്‍ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു

കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ സഹസംവിധായകന്‍ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. 27 വയസായിരുന്നു. കോട്ടയം പ്ലാശനാല്‍ സ്വദേശിയാണ് കരുണ്‍. കോസ്റ്റും ഡിസൈനര്‍ അരുണ്‍ മനോഹറിന്റെ സഹോദരനാണ്. 

കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.  

നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള കരണിന്റെ വിയോഗം സിനിമലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവര്‍ണതത്ത', 'ഗാനഗന്ധര്‍വന്‍' എന്നീ ചിത്രങ്ങളിലും ഗിന്നസ് പക്രു നിര്‍മിച്ച 'ഫാന്‍സിഡ്രസ്സ്', 'നിത്യഹരിതനായകന്‍' എന്നീ ചിത്രങ്ങളിലും കരണ്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ 'ഫാന്‍സിഡ്രസ്സ്', 'ഗാനഗന്ധര്‍വ്വന്‍' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കരുണിന്റെ നിര്യാണത്തില്‍ ഫെഫ്ക, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT