Entertainment

സായി പല്ലവിയുടെ പ്രതിഫലം 1.5 കോടി രൂപ?; നയന്‍താര, അനുഷ്‌ക എന്നിവര്‍ക്കൊപ്പം സ്ഥാനം പിടിച്ച് താരം

ഇതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

പ്രേമത്തില്‍ മലര്‍ മിസ്സായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സായി പല്ലവി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ കീഴടക്കി മുന്നേറുകയാണ്. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വിജയക്കൊടി പാറിച്ച താരത്തിന് ഇപ്പോള്‍ കൈ നിറയെ സിനിമയാണ്. താരപദവിയിലേക്ക് മുന്നേറുന്നതിനൊപ്പം പ്രതിഫലത്തുക കുത്തനെ കൂട്ടിയിരിക്കുകയാണ് താരം. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1.5 കോടി രൂപയാണ് സായി ഇപ്പോള്‍ വാങ്ങുന്നത്. ഇതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. 

അഭിനയിക്കുന്ന സിനിമകളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് സായി പല്ലവിയുടെ മൂല്യം വര്‍ധിച്ചത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനാണ് താരം 1.5 കോടി രൂപ ആവശ്യപ്പെട്ടതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ശര്‍വാന്ദാണ് ചിത്രത്തിലെ നായകന്‍. 

നിലവില്‍ തെന്നിന്ത്യന്‍ നായികമാരില്‍ സാമന്ത, കാജല്‍ അഗര്‍വാള്‍, തമന്ന, അനുഷ്‌ക ഷെട്ടി, നയന്‍താര എന്നിവരാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കുന്നത്. ഇതോടെ ഈ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് സായി പല്ലവി. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള താരത്തിന്റെ കഴിവാണ് താരപരിവേഷം നേടിക്കൊടുത്തത്. ഷൂട്ടിംഗ് സെറ്റിലെ താരത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് പ്രമുഖ നടന്‍മാര്‍ ഉള്‍പ്പടെ നിരവധി രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തന്റെ കഴിവുകൊണ്ട് മറികടക്കുകയാണ് സായി പല്ലവി.  

നിലവില്‍ തമിഴില്‍ ധനുഷിന്റെ നായികയായി മാരി 2 ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായി സായി. അത് കൂടാതെ സൂര്യ- സെല്‍വരാഘവന്‍ ചിത്രത്തിലും നായികയായി എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT