Entertainment

സായി പല്ലവിയുടെ റൗഡി ബേബിക്ക് ചുവടുവെച്ച് നിക്കി ഗല്‍റാണി; അത്ര പോരെന്ന് സായി ആരാധകര്‍

കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ചടങ്ങിനിടെയാണ് നിക്കി വൈറല്‍ സോങ്ങിനൊപ്പം ചുവടുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷും സായി പല്ലവിയും ആടിത്തിമിര്‍ത്ത മാരി 2വിലെ റൗഡി ബേബി ഗാനം ഇപ്പോഴും വന്‍ ഹിറ്റാണ്. ഗാനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സായി പല്ലവിയുടെ ഡാന്‍സ് ആയിരുന്നു. ധനുഷിനെക്കാള്‍ ഒരുപടി മുകളിലാണ് സായിയുടെ ഡാന്‍സെന്നുവരെ ആരാധകര്‍ പറഞ്ഞു. റൗഡി ബേബി എന്ന ഒറ്റ ഗാനത്തിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്തെ കൈയില്‍ എടുത്തിരിക്കുകയാണ് സായി പല്ലവി. എന്നാല്‍ സായി പല്ലവി അല്ലാതെ മറ്റൊരാള്‍ ആ ഗാനത്തിന് ചുവടുവെച്ചാല്‍ ആരാധകര്‍ക്ക് അത്ര പിടിക്കില്ല. റൗഡി ബേബി കളിച്ചതിന്റെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങുകയാണ് തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണി. 

കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ചടങ്ങിനിടെയാണ് നിക്കി വൈറല്‍ സോങ്ങിനൊപ്പം ചുവടുവെച്ചത്. നിക്കിയുടെ ഡാന്‍ഡ് നന്നായി എങ്കിലും ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല. സായി പല്ലവിയ്ക്കല്ലാതെ ആര്‍ക്കും മനോഹരമായി ഡാന്‍സ് ചെയ്യാനാവില്ല എന്നാണ് ആരാധകരുടെ പക്ഷം. നിക്കിയുടെ ഡാന്‍സിനെ അംഗീകരിക്കുന്നുണ്ടെങ്കിലും സായ് പല്ലവി വേറെ ലെവല്‍ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. 

എന്നാല്‍ താരത്തിന്റെ ഡാന്‍സിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരും കുറവല്ല. റൗഡി ബേബിയെ നിക്കി മോശമാക്കിയെന്നാണ് ഇവര്‍ പറയുന്നത്. ഇരുവരുടേയും ഡാന്‍സിനെ പുകഴ്ത്തുന്നവരുമുണ്ട്. രണ്ടുപേര്‍ക്കും അവരുടേതായ ശൈലിയുണ്ടെന്നും രണ്ട് ഡാന്‍സും കൊള്ളാം എന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും സായി പല്ലവിലയുടെ റൗഡി ബേബിക്ക് പിന്നാലെ നിക്കിയുടെ റൗഡി ബേബിയും വൈറലാവുകയാണ്. 

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് റൗഡി ബേബി. പതിനേഴ് കോടിയോളം പേരാണ് ഇതുവരെ യൂട്യൂബില്‍ ഗാനം കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം