Entertainment

സാഹസികചാട്ടത്തിനിടെ കയര്‍പൊട്ടി, നേരെ തലകുത്തി താഴേക്ക്: ഫെമിന മിസ് ഇന്ത്യ നടാഷ സൂരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്തോനേഷ്യയില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. 

Author : സമകാലിക മലയാളം ഡെസ്ക്

2006ലെ ഫെമിന മിസ് ഇന്ത്യയും നടിയും മോഡലുമായ നടാഷ സൂരി ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് പരിക്കേറ്റത്. ഇന്തോനേഷ്യയില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. 

സാഹസികപ്രകടനങ്ങള്‍ തത്പരയായ നടാഷ സൂരി ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. നടാഷ ചാടിയതോടെ കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടുകയും നേരേ തലകുത്തി താഴേക്കു വീഴുകയായിരുന്നു. തടാകത്തിനു മുകളില്‍ വച്ചായിരുന്നു ബന്‍ജ് ജംപിങ്ങ് എന്നതിനാലും തലകീഴായി തടാകത്തില്‍ വീണതിനാലുമാണ് ജീവന്‍ രക്ഷിക്കാനായത്. 24 മണിക്കൂര്‍ ഇന്തോനേഷ്യയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് നടാഷ സൂരി. 

2006 ലാണ് നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ദീലിപ് നായകനായി തിയേറ്ററുകളിലെത്തിയ കിംഗ് ലയര്‍ ആണ് ഇവരുടെ ആദ്യ ചിത്രം. നിരവധി ടിവി ചാനല്‍ ഷോകളിലും നടാഷ പങ്കെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'