Entertainment

'സിത്താരം ഫാന്‍സ് ചാവേര്‍പ്പടയില്‍ നിന്ന് രക്ഷപ്പെടാന്‍ മിനിമം പയേ ഗേള്‍ ഫ്രണ്ട്‌സിന്റെ പിന്തുണയെങ്കിലും വേണ്ടേ'- ഗായികയ്ക്ക് ഭര്‍ത്താവ് നല്‍കിയ മറുപടി വൈറല്‍

പിറന്നാള്‍ സമ്മാനം അയച്ചതുമായി ബന്ധപ്പെട്ട് ഗായിക സിതാര കൃഷ്ണകുമാറും ഭര്‍ത്താവ് ഡോ. സജീഷും ഫെയ്‌സ്ബുക്കിലിട്ട കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിറന്നാള്‍ സമ്മാനം അയച്ചതുമായി ബന്ധപ്പെട്ട് ഗായിക സിതാര കൃഷ്ണകുമാറും ഭര്‍ത്താവ് ഡോ. സജീഷും ഫെയ്‌സ്ബുക്കിലിട്ട കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. സജീഷിന്റെ ജന്മ ദിനത്തില്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനുള്ള സിതാരയുടെ ശ്രമത്തെ രസകരമായി സജീഷ് ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം ഇട്ട കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് സിതാര നല്‍കിയ മറുപടിയും ഈ മറുപടിക്ക് സജീഷ് നല്‍കിയ ഉത്തരവുമാണ് വൈറലാകുന്നത്. 

ജന്മ ദിനത്തില്‍ കിട്ടാനായി, സമ്മാനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച് പതിവ് പോലെ പാളിപ്പോയ പ്രിയ പത്‌നിയുടെ പിറന്നാള്‍ പ്രസന്റ് എന്ന് പറഞ്ഞാണ് സജീഷിന്റെ കുറിപ്പ് തുടങ്ങുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഓര്‍ക്കിഡും ഡ്രൈഫ്രൂട്‌സും അയല്‍ വീട്ടിലൊക്കെ കറങ്ങി, ഭാര്യ തന്നെ പോയി ശേഖരിച്ച് മൂന്നാം ദിനമാണ് മുന്നിലെത്തിയതെന്നും സജീഷ് കുറിപ്പില്‍ പറയുന്നു. ഡ്രൈഫ്രൂട്‌സ് ആയതുകൊണ്ട് (തടി) കേടാവാതെ രക്ഷപ്പെട്ടു. ഓര്‍ഡര്‍ ചെയ്തത് ഫ്രഷ് ഫഌവേഴ്‌സ് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. സമ്മാനം ഏതായാലും കൈയിലെത്തി എന്നും സജീഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഇതിനാണ് സിതാരയുടെ രസകരമായി മറുപടി. 'അലമ്പാക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വാടാത്ത പൂവും ഒണക്ക മുന്തിരീം വാങ്ങിച്ചയച്ചത്. അത് മറന്നുവച്ച് ഉറുമ്പരിപ്പിച്ചിട്ട് ഇപ്പോ നിന്ന് കഥാപ്രസംഗം നടത്തുന്നോ. റൊമാന്റിക് ഗിഫ്റ്റ് അയക്കാന്‍ പോയ എന്നെ പറഞ്ഞാ മതി. ഇപ്പോ വരും പയേ ഗേള്‍ഫ്രണ്ട്‌സ് കൊടിയും പിടിച്ച്. മൂപ്പരെ പുകഴ്ത്തി മറക്കാന്‍... സിവനെ'.

'സിത്താരം' ഫാന്‍സ് ചാവേര്‍പ്പടയില്‍ നിന്ന് രക്ഷപ്പെടാന്‍ മിനിമം പയേ ഗേള്‍ ഫ്രണ്ട്‌സിന്റെ പിന്തുണയെങ്കിലും വേണ്ടേ എന്നാണ് സജീഷ് അതിനുള്ള ഉത്തരമായി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം