Entertainment

'സിദ്ധാര്‍ത്ഥുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ മഹാനടിയിലെ സാവിത്രിയെപ്പോലാകുമായിരുന്നു'

തുടക്കത്തിലേ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് സിദ്ധാര്‍ത്ഥുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. 

സമകാലിക മലയാളം ഡെസ്ക്

ന്റെ പഴയ പ്രണയബന്ധത്തിലെ പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് നടി സമാന്ത അക്കിനേനി. ആ ബന്ധം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ തന്റേത് മഹാനടിയിലെ സാവിത്രിയുടേത് പോലത്തെ അവസ്ഥയാകുമായിരുന്നെന്ന് താരം പറയുന്നു. തുടക്കത്തിലേ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് സിദ്ധാര്‍ത്ഥുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. 

'ആ ബന്ധം നല്ല രീതിയില്‍ പോവില്ലെന്ന് മനസിലായതോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. സിദ്ധാര്‍ത്ഥ് ജെമിനി ഗണേശനേപ്പൊലെയാണ്. വിവാഹം, കുടുംബജീവിതം ഇവയിലൊന്നും താല്‍പര്യമില്ലാതിരുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി'- സാമന്ത വ്യക്തമാക്കി. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ കാമുകനെക്കുറിച്ച് സമാന്ത തുറന്നു പറഞ്ഞത്. നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമാണെന്നും സമാന്ത പറഞ്ഞു.  

മഹാനടിയില്‍ ജെമിനി ഗണേശന്റെ വിവാഹേതര ബന്ധമാണ് സാവിത്രി എന്ന നടിയെയും വ്യക്തിയെയും തകര്‍ക്കുന്നതിന് കാരണമായി വിശദമാക്കുന്നത്. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് സമാന്ത സിദ്ധാര്‍ത്ഥ് ബന്ധം അവസാനിച്ചത്. വിവാഹക്കാര്യത്തില്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായതാണ് ആ ബന്ധം തകരാന്‍ കാരണമായിയെന്ന് അന്നേ വാര്‍ത്തകള്‍ വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല വിഷയം ഉന്നയിക്കുന്നതിൽ പെരുമാറ്റ ചട്ടം ബാധകം, ലംഘനമുണ്ടായാൽ നടപടി ഉറപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വിമാന യാത്ര ചിലവേറും; ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ

'ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല'; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍

ശബരിമല യുവതീ പ്രവേശനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാ​ദങ്ങൾ സമർപ്പിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഇന്ന്, ചുട്ടുപൊള്ളി കേരളം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT