ഫോട്ടോ-എക്‌സ്പ്രസ്‌ 
Entertainment

സിനിമയാണെന്നു തോന്നിയതേയില്ല, ഇതു കവിത പോലെ സുന്ദരം; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

സിനിമയാണെന്നു തോന്നിയതേയില്ല, ഇതു കവിത പോലെ സുന്ദരം; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആഷിഖ് അബു സംവിധാനം ചെയ്ത ക്രിസ്മസ് ചിത്രം മായാനദിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. മായാനദി ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന ഒരു സംഭവത്തിനൊപ്പം പോകുന്നതുപോലയാണ് തോന്നിയതെന്നും ഇതു കവിത പോലെ സുന്ദരമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

മലയാള സിനിമയിലെ മികച്ച ഛായാഗ്രഹണങ്ങളിലൊന്നാണ് മായാനദിയുടേതെന്ന് പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. ആഷിഖ് അബു ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ചു സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടത്. 

മുഖ്യവേഷത്തില്‍ എത്തുന്ന ടൊവിനോ തോമസിനും ഐശ്യര്യ ലക്ഷ്മിക്കും ഒപ്പം ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ് എന്നിവരും അപര്‍ണ ബാലമുരളിയും മായാനദയില്‍ അണിനിരക്കുന്നുണ്ട്. 

അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒ പി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍