Entertainment

സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും അപമാനം?: ഫേസ്ബുക്ക് പോസ്റ്റിട്ട് മാല പാര്‍വതി

മാല പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകളാണ് ചര്‍ച്ചയാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളസിനിമയില്‍ സഹതാരമായി തിളങ്ങിനില്‍ക്കുന്ന നടിയാണ് മാല പാര്‍വതി. ഈയിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും താരത്തിന് മികച്ച റോളുകള്‍ തന്നെ ലഭിക്കുന്നുണ്ട്. ഇതിന്റെയെല്ലാം വിശേഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുമുണ്ട്. 

എന്നാലിപ്പോള്‍ മാല പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകളാണ് ചര്‍ച്ചയാകുന്നത്. 'ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍'- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്. 

ഇതിന് താഴെ എന്തുപറ്റിയെന്നും കൂടെയുണ്ടെന്നുമെല്ലാം സൂചിപ്പിക്കുന്ന ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി എഴുതി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.

സംഭവം എന്താണെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് പോസ്റ്റുകള്‍ക്ക് താഴെയും നിരവധി മറുപടി കമന്റുകളാണ് വരുന്നത്. താരത്തിന് ഏതോ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട ദുരനുഭമാണ് പറയാന്‍ ശ്രമിച്ചതെന്ന് പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT