Entertainment

'സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം ചെയ്യാനുള്ള ശ്രമം ഫലം കണ്ടില്ല'; നന്ദി പറഞ്ഞ് വിനയന്‍

ഇരുപത് വര്‍ഷം മുന്നിലായതുകൊണ്ട് കളക്ഷനില്‍ വല്യ മാറ്റമുണ്ടെന്നും അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2 കഴിഞ്ഞ ദിവസമാണ് തീയെറ്ററില്‍ എത്തിയത്. ചിത്രത്തിന് ആദ്യ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും ഹൗസ് ഫുളായി ഓടിക്കൊണ്ടിരിക്കുകയാണെന്നുമാണ് വിനയന്‍ പറയുന്നത്. ചിത്രത്തെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് അദ്ദേഹം. ആകാശഗംഗയ്‌ക്കൊപ്പം എത്തിയില്ലെങ്കിലും രണ്ടാംഭാഗവും പ്രേക്ഷകര്‍ സ്വികരിക്കണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഇരുപത് വര്‍ഷം മുന്നിലായതുകൊണ്ട് കളക്ഷനില്‍ വല്യ മാറ്റമുണ്ടെന്നും അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തെക്കുറിച്ചുള്ള ന്യായമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കും. എന്നാല്‍ ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം എന്നും അദ്ദേഹം കുറിച്ചു. 

വിനയന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ആകാശഗംഗ 2 ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയേറ്ററുകളിലും ഇന്നത്തെ (ഞായറാഴ്ച) ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചുതന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വല്യ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം. സപ്പോര്‍ട്ട് തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ. ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പമൊന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാംഭാഗം ചേട്ടനും രണ്ടാംഭാഗം അനുജനും. അത് സംഭവിച്ചിരിക്കുന്നു. കാലം ഇരുപത് വര്‍ഷം മുന്നിലായതുകൊണ്ട് കളക്ഷനില്‍ വല്യ മാറ്റമുണ്ടെന്ന് മാത്രം. 

അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നു. ഒത്തിരി സന്തോഷമുണ്ട്. വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാവാം.
അതെല്ലാം ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അത് വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു. 

അവരൊന്നും fbയില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബഌസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിന് കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം. അത്രയ്ക്ക് മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിന് കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ്. ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി..നന്ദി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT