Entertainment

സിനിമയെ പ്രമോട്ട് ചെയ്യാന്‍ ഇത്രയും സാഹസമോ; രാമന്റെ ഏദന്‍തോട്ടത്തിനായി കുഞ്ചാക്കോ ബോബന്റെ ആകാശ പറക്കല്‍

മെയ് 12ന് റിലീസ് ചെയ്യാനിരിക്കുന്ന രാമന്റെ ഏദന്‍തോട്ടത്തിനായി ആകശത്തിലൂടെ പറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ പ്രചാരണത്തിനായി താരങ്ങളും സംവിധായകരുമെല്ലാം പല പുതു വഴികളും തിരയാറുണ്ട്. എന്നാല്‍ മാറ്റാരും ചിന്തിക്കാത്ത അതിസാഹസീകമായ ഒരു വഴിയാണ് കുഞ്ചാക്കോ ബോബന്‍ തന്റെ സിനിമയുടെ പ്രചാരണത്തിനായി കണ്ടുപിടിച്ചത്. 

മെയ് 12ന് റിലീസ് ചെയ്യാനിരിക്കുന്ന രാമന്റെ ഏദന്‍തോട്ടത്തിനായി ആകശത്തിലൂടെ പറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ . സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പേ ആകാശ പറക്കലിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം. 

ജീവിതത്തില്‍ ത്രില്ലിങ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. റിസ്‌ക് കൂടുമ്പോള്‍ ത്രില്ലും കൂടും. പക്ഷെ റിസ്‌ക് കുറവുള്ള ത്രില്ലിങ് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അത് ഒരിക്കലും വിട്ടുകളയാതിരിക്കുക. ഇങ്ങനെ ഒരു ഫിലോസഫി പിന്തുടരുന്ന ആളാണ് രാമന്റെ ഏതന്‍തോട്ടത്തില്‍. അതിന്റെ ഭാഗമായാണ് ഇത്രയും ത്രില്ലിങ്ങ് ആയൊരു സാഹസം ചെയ്യാന്‍ പോകുന്നതെന്നും സ്‌കൈ ഡൈവിങ്ങിന് മുന്‍പ് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടം. രാമന്‍ മേനോന്‍ എന്ന കഥാപാത്രമായാണ് സസ്‌പെന്‍സും പ്രണയവുമൊക്കെ കോര്‍ത്തിണക്കിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. അനു സിത്താരയാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു