Entertainment

'ഇന്റിമേറ്റ് രംഗങ്ങള്‍' അശ്ലീല സൈറ്റുകളില്‍ ; നടിയുടെ പരാതിയില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍

2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് നടി ഒഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഇട്ടതായി നടിയുടെ പരാതി. ചിത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങളാണ് യൂട്യൂബിലും പോണ്‍ സൈറ്റുകളിലും ഇട്ടതെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ രാജന്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റുചെയ്തു. 

2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് നടി ഒഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചിത്രത്തിലെ പ്രധാന റോള്‍ നടിക്കായിരിക്കുമെന്ന് സംവിധായകന്‍ അടക്കമുള്ള അണിയറക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ചിത്രത്തിലെ സുപ്രധാന സീനുകളിലൊന്നാണെന്ന് പറഞ്ഞാണ് ഇന്റിമേറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. 

മാധ് ദ്വീപിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ചിത്രീകരണം. സിനിമയില്‍ ശോഭനമായ ഭാവി സ്വപ്‌നം കണ്ട താന്‍ ഷൂട്ടിംഗിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഈ രംഗം ചീത്രീകരിച്ച ശേഷം പിന്നീട് ചിത്രത്തിന്റെ അണിയറക്കാര്‍ വിളിച്ചതേയില്ല. നടി വിളിച്ചപ്പോഴാകട്ടെ, കാസ്റ്റിംഗ് ഡയറക്ടറും ഡയറക്ടറും അവഗണിക്കുകയായിരുന്നു. 

2016 ല്‍ ഈ രംഗങ്ങള്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും അപ്‌ലോഡ് ചെയ്തതായി അറിയാന്‍ കഴിഞ്ഞെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടി. നടിയുടെ പരാതി ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കാസ്റ്റിംഗ് ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ ഉപേന്ദ്ര റായ് ഒളിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്- വിഡിയോ

വൈഭവിന്റെ പരിക്ക് പണിയാകുമോ?; മറുപടിയുമായി രാജസ്ഥാൻ ടീം

കണ്ണാടിയിലെ കറ കളയാം; ആകെ വേണ്ടത് ചില പൊടിക്കൈകള്‍ മാത്രം

'മലയാളത്തിൽ നിന്ന് ബോധപൂർവം മാറി ‌നിന്നതല്ല; ഞാൻ ഹൈദരാബാ​ദിൽ സ്ഥിരതാമസമാക്കിയെന്ന് കരുതുന്നവരുണ്ട്'

ജീരകസോഡയില്‍ ചത്ത പാമ്പിന്‍കുഞ്ഞ്; പരാതിയുമായി യുവാക്കള്‍, പരിശോധന

SCROLL FOR NEXT