സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

പ്രതിദിനം 6 ലക്ഷമായിരുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം പദ്ധതി വന്നതോടെ 12 ലക്ഷമായി ഉയര്‍ന്നു
ksrtc bus
ksrtc busai image
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ. സൗജന്യ ടിക്കറ്റുകളുടെ തുകകെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന 600 കോടി രൂപയില്‍ നിന്നാണ് ജൂണ്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ വിഹിതം അനുവദിച്ചത്.

പദ്ധതി ആരംഭിച്ചതോടെ ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം 6 ലക്ഷമായിരുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം പദ്ധതി വന്നതോടെ 12 ലക്ഷമായി ഉയര്‍ന്നു. 15 ദിവസത്തിനുള്ളില്‍ 40 കോടിയിലേറെ രൂപ ചെലവായതോടെ പ്രതിമാസ ചെലവ് 80 കോടി രൂപ കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അതേസമയം, ആദ്യ ദിവസങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ചെലവ് ഉയരാന്‍ കാരണമെന്നും വരും ദിവസങ്ങളില്‍ തുക കുറയുമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിലയിരുത്തല്‍.

ksrtc bus
ഫ്രൈഡ് റൈസും മുട്ട ബിരിയാണിയും ഇല്ല; സ്‌കൂളില്‍ വീണ്ടും ചോറും കറിയും; മെനു പരിഷ്‌കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി
ksrtc bus
വയനാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി
ksrtc bus
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്‌, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്
Summary

KSRTC Priyadarshini free travel scheme incurred expenditure of Rs 41.5 crores in first 15 days of service

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com