വയനാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി

ഇന്നലെ രാത്രി മുതല്‍ മേപ്പാടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
heavy rain in wayanad
മേപ്പാടി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി
Updated on
1 min read

കല്‍പ്പറ്റ: വയനാട് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ അതിശക്തമായ മഴ. ഇതേതുടര്‍ന്ന് മേപ്പാടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 8,9,10,11, 12 വാര്‍ഡിലെ സ്‌കൂള്‍ക്കാണ് അവധി. ഇന്നലെ രാത്രി മുതല്‍ മേപ്പാടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകൡും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊച്ചി - ധനുഷ് കോടി ദേശീയ പാതിയില്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞ് വീണത്. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള ആശാസ്ത്രീയ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

heavy rain in wayanad
സംസ്ഥാനത്ത് മഴ കനത്തു; കുറിയര്‍ സര്‍വീസ് നിര്‍ത്തി കെഎസ്ആര്‍ടിസി; ഓണപ്പരീക്ഷ 13 മുതല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
heavy rain in wayanad
ഫ്രൈഡ് റൈസും മുട്ട ബിരിയാണിയും ഇല്ല; സ്‌കൂളില്‍ വീണ്ടും ചോറും കറിയും; മെനു പരിഷ്‌കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി
heavy rain in wayanad
ഇന്നുമുതല്‍ കുറിയര്‍ നിര്‍ത്തി കെഎസ്ആര്‍ടിസി; 'ആ കമ്പനി വേണ്ട'

heavy rain in wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com