ഇന്നുമുതല്‍ കുറിയര്‍ നിര്‍ത്തി കെഎസ്ആര്‍ടിസി; 'ആ കമ്പനി വേണ്ട'

കെഎസ്ആര്‍ടിസി വിജയകരമായി നടത്തിയിരുന്ന കുറിയര്‍ സര്‍വീസ് കെബി ഗണേഷ്‌കുമാര്‍ മന്ത്രിയായ കാലത്ത് ആണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്.
KSRTC  courier service
KSRTC courier service
Edited By:
Updated on
1 min read

തിരുവനന്തപുരം: ആന്ധ്ര കമ്പനിയുമായി ചേര്‍ന്നുള്ള കുറിയര്‍ സര്‍വീസ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. കമ്പനികള്‍ വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സ്വന്തം നിലയ്ക്ക് സര്‍വീസ് നടത്തും. ആന്ധ്ര കമ്പനിയായ സിങ്കു സൊലൂഷന്‍സിന് കഴിഞ്ഞ വര്‍ഷമാണ് പദ്ധതി കൈമാറിയത്.

പണം കൂടുതലായി ലഭിച്ചില്ലെന്ന് മാത്രമല്ല, കുറിയറുകള്‍ കൃത്യസമയത്ത് നല്‍കാനും കഴിഞ്ഞില്ല. ഇന്നുമുതല്‍ ബുക്കിങ് എടുക്കേണ്ടെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. നിലവിലെ ബുക്കിങ് അനുസരിച്ചുളള സാധനങ്ങള്‍ മാത്രം എത്തിച്ചുനല്‍കും. കെഎസ്ആര്‍ടിസി വിജയകരമായി നടത്തിയിരുന്ന കുറിയര്‍ സര്‍വീസ് കെബി ഗണേഷ്‌കുമാര്‍ മന്ത്രിയായ കാലത്ത് ആണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്.കൊറിയര്‍ തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. ടിക്കറ്റ് ഇതരവരുമാനത്തില്‍ കെഎസ്ആര്‍ടിസിയുടെ നട്ടെല്ലായിരുന്നു കുറിയര്‍ സര്‍വീസ്‌.

KSRTC  courier service
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും
KSRTC  courier service
സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
KSRTC  courier service
ആലുവയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായി; 12 കാരിയെ പൂനെയില്‍ കണ്ടെത്തി

KSRTC has terminated its courier service in partnership with the Andhra company.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com