

കൊച്ചി : എറണാകുളം ജില്ലയിലെ ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. പൂനെയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. നാലു ദിവസം മുമ്പാണ് കുട്ടിയെ ആലുവയില്‍ നിന്നും കാണാതാകുന്നത്.
പുനെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്നാണ് വൈകീട്ട് നാലു മണിയോടെ കുട്ടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്കൊപ്പം കൊല്ലം സ്വദേശിയായ 25കാരനേയും കണ്ടെത്തിയെന്നാണ് സൂചന.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് കുട്ടിയിലേക്ക് എത്തിയത് എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് കുട്ടി ഇയാളുമായി സൗഹൃദത്തിലായതെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു സൗഹൃദത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സൂചന.
കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പുസ്തകം വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ശനിയാഴ്ച കുട്ടി വീട്ടില്‍ നിന്നും പോയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മയുടെ ഫോണും കൈവശമുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ആയത് അന്വേഷണത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കുട്ടിയെ കണ്ടെത്താനായി ആലുവ പൊലീസിന്റെ രണ്ടു സംഘമാണ് തിരച്ചില്‍ നടത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates